കൊവിഡ് പ്രതിസന്ധിയിൽ ബ്രിട്ടീഷ് എയർവേസ്; 12000 ജീവനക്കാരെ പിരിച്ചു വിട്ടേക്കും

single-img
29 April 2020

കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ അടി പതറി ബ്രിട്ടീഷ് എയർവേസും. കമ്പനി നഷ്ടത്തിലായതോടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനാണ് നീക്കം. 12000 ജീവനക്കാരെയെങ്കിലും പിരിച്ചു വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിമാന യാത്ര പഴയ നിലവാരത്തിലേക്ക് എത്തുന്നത് വരെ മറ്റ് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ഗ്രൂപ്പ് അറിയിച്ചു.

അതേസമയം ഐഎജിയുടെ തീരുമാനത്തെ എതിര്‍ത്ത് ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ രംഗത്തെത്തി. ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം വേദനിപ്പിക്കുന്നതാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് സംഘടന വ്യക്തമാക്കി.

നിലവില്‍ 4500 പൈലറ്റുമാരും 16000 ക്യാബിന്‍ ക്യൂ അംഗങ്ങളുമാണ് ബ്രിട്ടീഷ് എയര്‍വേസിലുള്ളത്. ഇതനകം 23000 ജീവനക്കാര്‍ക്ക് താല്‍ക്കാലിക അവധി നല്‍കിയിരിക്കുകയാണ്. വിമാനയാത്ര പഴയ തലത്തിലേക്ക് മടങ്ങാന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമന്നാണ് കണക്കുകൂട്ടല്‍.