ബ്രിട്ടീഷ് പ്രധാനമന്ത്രി കൊവിഡ് മുക്തനായ പിന്നാലെ കാമുകി ആണ്‍കുട്ടിക്ക് ജന്മം നല്‍കി

single-img
29 April 2020

കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കാമുകി കാരി സൈമണ്ട്സ് ഇന്ന് ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ദമ്പതികള്‍ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ലണ്ടനിൽ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് കുട്ടി ജനിച്ചത്.

ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. കോവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നു ബോറിസ് ജോണ്‍സന്‍. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം അസുഖം ഭേദമായി ആശുപത്രി വിട്ടത്.