കോ​വി​ഡ് സം​ശ​യി​ക്കു​ന്ന സ്ത്രീ​യു​ടെ സം​സ്കാ​രം തടഞ്ഞ് ആൾക്കൂട്ടം: പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ചു

single-img
28 April 2020

മരണമടഞ്ഞ കോവിഡ് സംശയമുള്ള സ്ത്രീയെ സംസ്‌കാരം തടഞ്ഞു പ്രദേശവാസികൾ. ജനക്കൂട്ടം പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ചു. ഹരിയാനയിലെ അംബാലയിലാണ് സംഭവം. 60കാരിയായ സ്ത്രീയാണ് മരണമടഞ്ഞത്.

മരിച്ച വ്യക്തിയുടെ സംസ്‌കാരം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് പൊലീസിന്‍റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് നടന്നത്. എന്നാല്‍ കൂട്ടംകൂടിയെത്തിയ ആളുകള്‍ പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിക്കുകയായിരുന്നു. ജനക്കൂട്ടം വടിയും കല്ലും ഉപയോഗിച്ചാണ് ആക്രമിച്ചത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ആകാശത്തേക്ക് വെടിവയ്‌ക്കേണ്ടി വന്നു.

ആസ്മ രോഗിയായ സ്ത്രീയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇവരുടെ സാംപിള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.