`എനിക്കു മനസ്സിലാകുന്നില്ല, ആളുകളെന്താ ഇങ്ങനെ?´: അ​ണു​നാ​ശി​നി കു​ത്തി​വ​ച്ച് ആ​ളു​ക​ൾ അ​പ​ക​ട​ത്തി​ലാ​യാ​ൽ അ​തി​ന് താ​ൻ ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്ന് ട്രം​പ്

single-img
28 April 2020

കൊറോണ വൈ​റ​സി​നെ നേരിടാൻ അ​ണു​നാ​ശി​നി കു​ത്തി​വ​ച്ച് ആ​ളു​ക​ൾ അ​പ​ക​ട​ത്തി​ലാ​യാ​ൽ അ​തി​ന് താ​ൻ ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ണു​നാ​ശി​നി ക​ഴി​ച്ച് വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ടൈ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടെ​ന്ന് ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ഴാണ് ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്. 

 “എ​ന്തു കൊ​ണ്ടാ​ണ് അ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും ആ​ളു​ക​ൾ ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യു​ന്നു​വെ​ന്ന് ചി​ന്തി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും’ ട്രം​പ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് ന​ട​ത്തി​യ പ്ര​സ്താ​വ​ന ചൂ​ണ്ടി​ക്കാ​ട്ടി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം പ്ര​സി​ഡ​ന്‍റ് ഏ​റ്റെ​ടു​ക്കു​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ “ഇ​ല്ല’ എ​ന്ന് ഒ​റ്റ​വാ​ക്കി​ൽ ട്രംപ് ഉ​ത്ത​രംം ന​ല്കു​ക​യും ചെയ്തു. 

ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന് 18 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​ത്രം 30 ഓ​ളം പേ​രാ​ണ് കോ​വി​ഡി​നെ ചെ​റു​ക്കാ​ൻ അ​ണു​നാ​ശി​നി​ക​ൾ കു​ത്തി​വെ​ച്ച് സ്വ​യം പ​രീ​ക്ഷ​ണം ന​ട​ത്തി അ​പ​ക​ട​ത്തി​ലാ​യ​ത്. വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​ണു​നാ​ശി​നി കു​ത്തി​വ​യ്ക്കു​ന്ന​ത് കോ​വി​ഡി​നെ​തി​രാ​യ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യാ​യി​രി​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞ​തി​നു തൊ​ട്ടു​പി​ന്നാ​ലെ വി​ഷ നി​യ​ന്ത്ര​ണ കേ​ന്ദ്ര​ത്തി​ന് സാ​ധാ​ര​ണ വ​രു​ന്ന​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ കേ​സു​ക​ൾ ല​ഭി​ച്ചെ​ന്ന് ന്യൂ​യോ​ർ​ക്കി​ലെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ണു​നാ​ശി​നി ക​ഴി​ച്ച് അ​പ​ക​ട​ത്തി​ലാ​യെ​ന്ന് പ​റ​ഞ്ഞ് 100 ലേ​റെ ഫോ​ണ്‍​വി​ളി​ക​ളാ​ണ് ദി​വ​സ​വും ല​ഭി​ക്കു​ന്ന​തെ​ന്ന് മേ​രി​ലാ​ൻ​ഡ് ഗ​വ​ർ​ണ​റും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.