കൊവിഡ്: ആന്ധ്രാ അതിര്‍ത്തിയിൽ മതില്‍ കെട്ടി അടച്ച് തമിഴ്‌നാട് സര്‍ക്കാര്‍

single-img
27 April 2020

കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആന്ധ്രാ അതിര്‍ത്തിയിൽ മതില്‍ കെട്ടി അടച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ആന്ധ്ര പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന വെല്ലൂര്‍ ജില്ലാ ഭരണകൂടമാണ് മതില്‍ കെട്ടി അടച്ചത്.

ഇവിടെ വെല്ലൂര്‍ കഴിഞ്ഞാല്‍ ആന്ധ്രാപ്രദേശിന്റെ ഭാഗമായ ചിറ്റൂര്‍ ജില്ലയാണ്. ജനങ്ങളുടെയും വാഹനങ്ങളുടെയും അന്തര്‍ സംസ്ഥാന യാത്രകള്‍ തടയുന്നതിന് സംസ്ഥാന പാതയിലാണ് മതില്‍ കെട്ടി അടച്ചത്. എന്നാൽ തമിഴ്‌നാട്ഭരണകൂടത്തെ അറിയിക്കാതെ ഏകപക്ഷീയമായാണ് മതില്‍ കെട്ടി അടച്ചത്. വെല്ലൂര്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ചിറ്റൂര്‍ ജില്ലാ ഭരണകൂടം പ്രതികരിച്ചു. മാത്രമല്ല, ഇത് അന്തര്‍ സംസ്ഥാന എമര്‍ജന്‍സി പ്രോട്ടോക്കോളിന്റെ ലംഘനമാണെന്നും അവര്‍ ആരോപിച്ചു.

കഴിഞ്ഞദിവസം വെല്ലൂര്‍ ജില്ലയിലെ ഗുഡിയാട്ടം എന്ന ഗ്രാമത്തിലാണ് ഏകദേശം അഞ്ചടി ഉയമുള്ള മതില്‍ നിര്‍മ്മിച്ചത്. ചിറ്റൂര്‍ ജില്ലാ കലക്ടര്‍ എന്‍ ഭരത് ഗുപ്തയ്ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും മാര്‍ക്കണ്ഡേയലു വ്യക്തമാക്കി. പലവിധത്തിലുള്ള ആവശ്യങ്ങള്‍ക്കായി ഇരു സംസ്ഥാനത്തെയും ജനങ്ങള്‍ അതിര്‍ത്തി കടന്ന് യാത്ര ചെയ്യാറുള്ളതാണ്. മാത്രമല്ല ചിറ്റൂരില്‍ നിന്നുള്ള ആയിരക്കണക്കിന് ക്യാന്‍സര്‍ രോഗികള്‍ വെല്ലൂരിലെ ആശുപത്രികളിലാണ് ചികിത്സ തേടിയെത്തുന്നത്.