കൊവിഡ് പടരാൻ കാരണം സ്ത്രീകളുടെ തെറ്റുകളും മാന്യതയില്ലാത്ത പ്രവൃത്തികളും: പാക് പുരോഹിതന്‍

single-img
27 April 2020

രാജ്യത്ത് കൊവിഡ് പടരാൻ കാരണം സ്ത്രീകളുടെ തെറ്റുകളും മാന്യതയില്ലാത്ത പ്രവൃത്തികളുമാണെന്ന് പാക് പുരോഹിതന്‍. ഇത്തരത്തിലുള്ള അശ്ലീലത്തിനും നഗ്നതയ്ക്കുമുള്ള ശിക്ഷയാണ് കൊവിഡ് രോഗമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തിൽ പുരോഹിതൻ മൗലാന താരിഖ് ജമീല്‍ ആരോപിച്ചു.

ഒരു പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കവെയാണ് ആരാണ് തന്റെ രാജ്യത്തെ പെണ്‍മക്കളെക്കൊണ്ട് നൃത്തം ചെയ്യിക്കുന്നത് എന്നും അവരുടെ വസ്ത്രം ചെറുതായി വരുന്നു, അശ്ലീലത സമൂഹത്തില്‍ സാധാരണമായതോടെ അള്ളാഹു ശിക്ഷ നല്‍കി എന്നും മൗലാന താരിഖ് ജമീല്‍ പറഞ്ഞത്.

പ്രസ്താവന നടത്തിയ പുരോഹിതനെതിരെയും വിഷയത്തില്‍ നിശ്ബദത പാലിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും പാകിസ്താനിൽ പ്രതിഷേധം ഉയരുകയാണ്. എന്നാൽ, താൻ ഉയർത്തിയ ആരോപണം വന്‍ വിവാദമായിട്ടും ഇതുവരെ ഖേദം പ്രകടിപ്പിക്കാന്‍ പുരോഹിതൻ തയ്യാറായിട്ടില്ല. ഇതേസമയം തന്നെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പാകിസ്താൻ മനുഷ്യാവകാശ കമ്മീഷനും രംഗത്ത് വന്നിട്ടുണ്ട്.