കേരളത്തില്‍ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കോട്ടയവും ഇടുക്കിയും റെഡ് സോണിൽ

single-img
27 April 2020

കേരളത്തിൽ ഇന്ന് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ ആറ് പേർക്കും, ഇടുക്കിയിൽ നാല് പേർക്കും, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നരാണ്. അതേസമയം രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്താകെ ഇതുവരെ481 പേർക്ക് രോഗം സ്ഥിരീകരിച്ചു. 123 പേർ ചികിത്സയിലാണ്. 20301 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ19812 പേർ വീടുകളിലും 489 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം പുതുതായി 104 പേർ ആശുപത്രിയിലായി. 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 22537 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

അതേപോലെ തന്നെ ഇന്ന് നടന്ന വിവിധ മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ കേന്ദ്രസർക്കാരിന്‍റെ മാനദണ്ഡം അനുസരിച്ച് ലോക്ക് ഡൗണിൽ ചില ഇളവ് വരുത്തി, ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ശ്രദ്ധാപൂർവം തീരുമാനിക്കണം എന്നും സംസ്ഥാനങ്ങളുടെ സവിശേഷത പരിഗണിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. അടുത്തമാസം 15 വരെ ഭാഗിക ലോക്ക് ഡൗൺ തുടരണം എന്നാണ് കേരളത്തിന്റെ ആവശ്യം.