കോവിഡ് ബാധിച്ച് ഗുജറാത്തിലെ കോൺഗ്രസ് നേതാവ് മരിച്ചു: രാജ്യത്തെ ആദ്യ പ്രമുഖ രാഷ്ട്രീയ മരണം

single-img
27 April 2020

 കോവിഡ് ബാധിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് മരിച്ചു. ബദറുദ്ദീന്‍ ഷെയ്ഖ് ആണ് മരിച്ചത്. 58 കാരനായ ബദറുദ്ദീന്‍ അഹമ്മദാബാദിലെ എസ് വി പി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഗുജറാത്തിലെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് ബദറുദ്ദീന്‍ ഷെയ്ഖ്.

എട്ടുദിവസം മുമ്പാണ് ബദറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. 

ബദറുദ്ദീന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് ശക്തിസിംങ് ഗോഹില്‍ അനുശോചിച്ചു. ഗുജറാത്ത് കോണ്‍ഗ്രസിന് തീരാനഷ്ടമാണ് ബദറുദ്ദീന്റെ നിര്യാണമെന്ന് ഗോഹില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

കോവിഡ് ബാധിച്ച് മരിക്കുന്ന രാജ്യത്തെ ആദ്യ പ്രമുഖ രാഷ്ട്രീയനേതാവാണ് ബദറുദ്ദീന്‍ ഷെയ്ഖ്.