ഫേസ്ബുക്ക് – ജിയോ ബന്ധം; ഓഹരി വിപണിയിൽ മുന്നേറി റിലയൻസ് ഇൻഡസ്ട്രീസ്

single-img
27 April 2020

സോഷ്യൽ മീഡിയാ ഭീമനായ ഫേ‌സ്ബുക്ക് റിലയൻസ് ജിയോയിൽ നിന്നും 9.99 ശതമാനം ഓഹരി വാങ്ങിയതോടെ റിലയൻസ് ഇൻഡസ്ട്രീസിന് ഓഹരി വിപണിയിൽ മുന്നേറ്റം. ഇന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില 1456 രൂപയായി ഉയർന്നു. അതായത് മുൻപ് ഉണ്ടായിരുന്നതിൽ നിന്നും 39 പോയിൻറ് അഥവാ 2.7 ശതമാനം വർധന.

ഇന്ന് രാവിലെ 1440 രൂപയിൽ ആരംഭിച്ച വ്യാപാരം 1465 രൂപയിലേക്ക് വരെ എത്തുകയുണ്ടായി. മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഭാഗമായ റിലയൻസ് ജിയോ ഇൻഫോകോമിൽ ഫേസ്ബുക്ക് ഈ മാസം മധ്യത്തിലാണ് 43,574 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചത്. അമേരിക്ക ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ മേജറിന്റെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമിലെ 9.99 ശതമാനം ഓഹരികളിലേക്ക് വിവർത്തനം ചെയ്യും.

ഇന്നേവരെയുള്ള ചരിത്രത്തിൽ ഒരു ടെക് കമ്പനി ന്യൂനപക്ഷ ഓഹരികൾക്കായി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇരു കമ്പനികളും തമ്മിലുള്ള ഇടപാട് റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായാണ് നടന്നത്. ഈ ഭീമൻ ഡീൽ വഴി ഫേസ്ബുക്കിന് ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ സാധിക്കുകയും, കടം ഗണ്യമായി കുറയ്ക്കാൻ ഇന്ത്യൻ ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസിന് സാധിക്കുകയും ചെയ്യുംഎന്നതാണ് പ്രധാന നേട്ടം.