ട്രം​പ് പ​റ​ഞ്ഞ​തു കേ​ട്ട് കോ​വി​ഡി​നെ ചെറുക്കാൻ അ​ണു​നാ​ശി​നി​ക​ൾ സ്വ​യം കു​ത്തി​വെ​ച്ച 30 പേർ ഗുരുതരാവസ്ഥയിൽ

single-img
27 April 2020

കൊറോണ വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​ൻ അ​ണു​നാ​ശി​നി​ക​ൾ കു​ത്തി​വെ​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത തേ​ടിയ അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ഡൊണാൾഡ്  ട്രം​പ് ന​ട​ത്തി​യ പ്ര​സ്താ​വ​ന വലിയ വിപത്ത് വരുത്തിവയ്ക്കുന്നു. ട്രംപിൻ്റെ പ്രസ്താവനയ്ക്കു പി​ന്നാ​ലെ അ​ണു​നാ​ശി​നി​ക​ൾ കു​ത്തി​വെ​ച്ച് അ​പ​ക​ട​ത്തി​ലാ​യ​വ​രു​ടെ കേ​സു​ക​ൾ​ളി​ൽ വ​ർ​ധ​നവെന്ന് റിപ്പോർട്ടുകൾ. 

ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന് 18 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 30 പേ​രാ​ണ് കോ​വി​ഡി​നെ ചെ​റു​ക്കാ​ൻ അ​ണു​നാ​ശി​നി​ക​ൾ കു​ത്തി​വെ​ച്ച് സ്വ​യം പ​രീ​ക്ഷ​ണം ന​ട​ത്തി അ​പ​ക​ട​ത്തി​ലാ​യ​ത്.

വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​ണു​നാ​ശി​നി കു​ത്തി​വ​യ്ക്കു​ന്ന​ത് കോ​വി​ഡി​നെ​തി​രാ​യ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യാ​യി​രി​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞ​തി​നു തൊ​ട്ടു​പി​ന്നാ​ലെ വി​ഷ നി​യ​ന്ത്ര​ണ കേ​ന്ദ്ര​ത്തി​ന് സാ​ധാ​ര​ണ വ​രു​ന്ന​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ കേ​സു​ക​ൾ ല​ഭി​ച്ചെ​ന്ന് ന്യൂ​യോ​ർ​ക്കി​ലെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​തി​ൽ ഒ​ൻ​പ​ത് കേ​സു​ക​ൾ “ലി​സോ​ൾ’ പ്ര​യോ​ഗി​ച്ചും 10 കേ​സു​ക​ൾ ബ്ലീ​ച്ചിം​ഗ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും 11 എ​ണ്ണം മ​റ്റ് ഗാ​ർ​ഹി​ക ക്ലീ​നിം​ഗ് ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​മാ​ണ് രോ​ഗ​മു​ക്തി​ക്ക് ശ്ര​മി​ച്ച​തെന്നാണ് റിപ്പോർട്ടുകൾ.