കോവിഡ് സ്ഥിരീകരിച്ചയാള്‍ ആശുപത്രിയുടെ ആറാമത്തെ നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

single-img
27 April 2020

കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വ്യക്തിയാണ് മരിച്ചത്. എന്നാൽ ഇദ്ദേഹം ആത്മഹത്യ ചെയ്യാനുളള കാരണം വ്യക്തമല്ല. ഇന്ന് രാവിലെയാണ് സംഭവം. 

വിക്ടോറിയ ആശുപത്രിയിലെ ആറാമത്തെ നിലയില്‍ നിന്ന് ചാടിയാണ് രോഗബാധിതന്‍ ജീവനൊടുക്കിയത്. ആറാമത്തെ നിലയില്‍ ലിഫ്റ്റ് മെയിന്റന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്ന ഭാഗത്ത് നിന്നുമാണ് ഇദ്ദേഹം ചാടിയത്. എന്തിന് ആത്മഹത്യ ചെയ്തു എന്നത് വ്യക്തമല്ലെന്നു ആശുപത്രി അധികൃതരും പൊലീസും അറിയിച്ചു. 

ഈ മാസം 24നാണ് ഇദ്ദേഹത്തിന് രോഗബാധ കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. എന്നാല്‍ മറ്റു ചില ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.