കൊവിഡ് ബാധിതൻ ചികിത്സയിലായിരിക്കെ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി

single-img
27 April 2020

കർണാടകയിൽ കൊറോണ സ്ഥിരീകരിച്ചിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നാൾ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഹംപി നഗർ സ്വദേശിയായ 50കാരനാണ് ബംഗളുരുവിലെ വിക്ടോറിയ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്.കൊവിഡ് ബാധയെ തുടർന്ന് ശ്വാസതടസം നേരിട്ടിരുന്നു. രോഗം ബാധിച്ചതിനെ തുടർന്നുണ്ടായ സമ്മർദ്ദങ്ങളാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

ആശുപത്രി ജീവനക്കാർ പ്രഭാത ഭക്ഷണം നൽകുന്നതിനിടയിൽ, വീണ്ടും ഭക്ഷണം ആവശ്യപ്പെട്ട ഇയാൾ ഭക്ഷണം എടുത്തു നൽകാൻ തിരിഞ്ഞ തക്കത്തിന് വാർഡിലെ ജനലിൽ കൂടെ ചാടുകയായിരുന്നു.അതേസമയം, ഇയാൾക്കു രോഗം പകർന്ന 45 വയസുകാരി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിൽ ഇന്നലെ വൈകിട്ട് മരിച്ചിരുന്നു.