കോവിഡ്: സൗദിയില്‍ ഇന്ന് അഞ്ച് മരണം; രോഗ ബാധിതരുടെ എണ്ണത്തിലും വര്‍ദ്ധനവ്‌

single-img
27 April 2020

സൗദിയില്‍ ഇന്ന് 5 പേര്‍ കോവിഡ് വൈറസ് ബാധിച്ച് മരിച്ചു. ഇതോടുകൂടി രാജ്യത്ത് മരിച്ചവരുടെ എണ്ണം 144 ആയി. അതേപോലെതന്നെ രോഗ ബാധിതരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. 1289 പേർക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടുകൂടി മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 18811 ആയി.

രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 174 പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടിയതോടെ ഇവരുടെ എണ്ണം 2531 ആയി. ഇന്ന് രോഗം സ്ഥരീകരിച്ചവരില്‍കൂടുതലുംവിദേശികളാണ്. അതേസമയംഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ജിദ്ദയിലാണ്. 294 പേര്‍ക്ക്.