കൊവിഡ് പ്രതിരോധം; കേന്ദ്രസർക്കാർ എല്ലാ ഇടപാടുകളും പരസ്യപ്പെടുത്തണമെന്ന് കോൺഗ്രസ്

single-img
27 April 2020

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ മാർച്ചിൽ ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. രാജ്യം പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ കേന്ദ്ര സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചെന്നും കോൺഗ്രസ് ആരോപിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പേരില്‍ ലാഭമുണ്ടാക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസർക്കാർ തയ്യറാവണമെന്നും കോണ്‍ഗ്രസ് വക്താവ് മനിഷ് തിവാരി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കൊവിഡ് വൈറസിനെ നേരിടാനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ നിരുത്തരവാദിത്വപരമായ സമീപമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പരിശോധന, ആരോഗ്യ പ്രവർത്തകർക്കുള്ള പിപിഇ, വെന്റിലേറ്റര്‍ എന്നിവയ്ക്കായി വാങ്ങുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുംപരസ്യമാക്കണമെന്നും എല്ലാ ഇടപാടുകളും സുതാര്യവും പരസ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.