വു​ഹാ​നി​ലെ അ​വ​സാ​ന​ത്തെ കൊറോണ രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു

single-img
27 April 2020

കോ​വി​ഡ് 19യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യി​രു​ന്ന വു​ഹാ​ൻ ന​ഗ​ര​ത്തി​ലെ അ​വ​സാ​ന​ത്തെ രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടെ​ന്നു വ്യക്തമാക്കി ചൈ​ന. കോ​വി​ഡ് 19 മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കിക്കൊണ്ടാണ് ചൈ​ന​യി​ൽ​നി​ന്നും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പുറത്തു വരുന്നത്. 

ഞാ​യ​റാ​ഴ്ച​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്കെ​ത്തി​യ അ​വ​സാ​ന രോ​ഗി​യും രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ട​ത്. ഇ​തോ​ടെ ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​മാ​ണ് വുഹാനിൽ അ​വ​സാ​നി​ച്ച​ത്. 

അ​ര​ല​ക്ഷ​ത്തി​ലേ​റെ രോ​ഗി​ക​ളാ​ണ് വുഹാനിൽ നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന​ത്. 76 ദി​വ​സ​ത്തെ ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ഈ ​മാ​സം എ​ട്ടി​നാ​ണ് വു​ഹാ​ൻ ന​ഗ​രം തു​റ​ന്ന​ത്. 

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ചൈ​ന ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി. ചൈ​ന​യി​ൽ 82,830 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 4,633 പേ​രാ​ണ് ചൈ​ന​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.