ഡേറ്റ ചോര്‍ച്ച; ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അസാമാന്യ തൊലിക്കട്ടിയെന്ന് മുഖ്യമന്ത്രി

single-img
27 April 2020

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോരുന്നതായുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപോലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അസാമാന്യമായ കട്ടിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

സാധാരണ രീതിയിൽ അവകാശവാദം ഉന്നയിക്കാനേ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരെ ഒന്നും പറയാന്‍ പറ്റില്ല, യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാന്‍ ഇതുപോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് കഴിയും. ഡേറ്റ ചോര്‍ച്ച സംഭവിച്ച ആരോപണങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചതാണ്, അതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം തന്നെ കാസർകോട് കൊവിഡ് രോഗബാധിതരുടെ വിവരങ്ങള് ചോർന്ന സംഭവത്തില് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിഅറിയിച്ചു. അസുഖം ഭേദമായവരുടെ വിവരം പുറത്തുപോകുന്നത് വലിയ പ്രശ്നമല്ല. രോഗം ഭേദമായവർക്ക് എന്ത് ചികിത്സയാണ് പിന്നീട് കൊടുക്കുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.