18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ച് സൗദി

single-img
27 April 2020

സൗദി അറേബ്യ രാജ്യത്ത് 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ചു. ഇത്തരത്തിലുള്ളവർ ചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിമുതൽ തടവുശിക്ഷയാണ് നല്‍കുക. പരമാവധി 10 വര്‍ഷം വരെ ജുവനൈല്‍ ഹോമുകളിലാകും കുട്ടിക്കുറ്റവാളികള്‍ക്ക് ശിക്ഷ നൽകുക.

അതേപോലെ കഴിഞ്ഞ ദിവസം ചാട്ടയടി ശിക്ഷയും സൌദി അറേബ്യ നിരോധിച്ചിരുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശിയുടെയും നിര്‍ദേശ പ്രകാരമാണ് തീരുമാനം.