അടുത്ത 24 മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

single-img
26 April 2020

കേരളത്തില്‍ ഇനിയുള്ള 24 മണിക്കൂറിൽ തെക്കു-കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കന്യാകുമാരി തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇതിനെ തുടര്‍ന്ന് കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മൽസ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

ഈ മാസംല്‍ 26നും 27നും ആന്ധ്രാ തീരത്തും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ്‌ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളില്‍ ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.