കോവിഡ് ഭീതിയില്‍ കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

single-img
26 April 2020

കോവിഡ് ഭീതിയിലാണ് കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഇതില്‍ ആന്ധ്രപ്രദേശും തമിഴ്നാടുമാണ് നിലവില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. രണ്ട് സംസ്ഥാനങ്ങളിലും ഇന്ന് ഓരോ മരണം റിപ്പോര്‍ട്ടു ചെയ്തു. 64 പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇന്ന്മാത്രം രോഗം സ്ഥിരീകരിച്ചത്.

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ ആകെ രോഗികളുടെ എണ്ണം ഇപ്പോള്‍ 4466 ആയി. ഇതില്‍ കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന ആന്ധ്രപ്രദേശിൽ ഇന്ന് 81 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ മരണ സംഖ്യ, 31 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 1097 ആണ്.

അതേപോലെ കര്‍ണാടകയില്‍ ഇന്ന് ഒരാൾ കൂടി മരിച്ചു. ബംഗളൂരു സ്വദേശിയായ 45കാരിയാണ് ഇവടെ മരിച്ചത്. ഇതോടുകൂടി കര്‍ണാടകയില്‍ മരണസംഖ്യ 19 ആയി. ഇന്ന് മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ അഞ്ച് കോര്‍പറേഷനുകളില്‍ സമ്പൂര്‍ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു.

അതേസമയം തെലങ്കാനയില്‍ ഇന്നലെ ഏഴു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 990 ആണ് രോഗബാധിതരുടെ എണ്ണം. സംസ്ഥാനത്തെ മരണസംഖ്യ 25 ആണ്. ഏഴുപേര്‍ക്ക് രോഗം ബാധിച്ച കേന്ദ്ര
ഭരണ പ്രദേശമായ പുതുച്ചേരിയില്‍ നാലു പേര്‍ ആശുപത്രി വിട്ടു.