ലോക്ക് ഡൗണിൽ ഇളവുകൾ പ്രതീക്ഷിച്ച് രാജ്യം; പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ഇന്ന് രാവിലെ 11 ന്

single-img
26 April 2020

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അബി സംബോധന ചെയ്യും. രാവിലെ 11 മണിക്ക് മൻകി ബാത്തിലൂടെ യായിരിക്കും മോദിയുടെ പ്രസംഗം. നിരവധിപ്പേർ മൻ കീ ബാത്തിനായി ആവശ്യപ്പെട്ടിരുന്നെന്നും. ഞായറാഴ്ച രാവിലെ 11 മണിക്ക് റേഡിയോ ട്യൂൺ ചെയ്യണമെന്നും മോദി ഇന്നലെ ട്വിറ്റ് ചെയ്തിരുന്നു.

രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ‌ ജനങ്ങൾ പ്രതിസന്ധിയിലാണ്. ഈ സമയം നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കാതോർക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 24 ന് രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ പിന്നീട് മെയ് മൂന്ന് വരെ നീട്ടിയിരുന്നു. ഇത് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമേയുള്ളു. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രസ്താവന അദ്ദേഹം മാന്‍കി ബാത്തിലൂടെ നടത്തിയേക്കുമെന്നാണ് സൂചന.