ലോക്ക് ഡൗൺ ലംഘനത്തിന് പത്തനംതിട്ട ജില്ലയിൽ 289 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

single-img
26 April 2020

പത്തനംതിട്ട: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക് ഡൗൺ തുടരുമ്പോഴും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. പത്തനംതിട്ട ജില്ലയിൽ മാത്രം ലോക്ക് ഡൗൺ ലംഘിച്ചതിന് കഴിഞ്ഞദിവസം മാത്രം രജിസ്റ്റർ ചെയ്തത് 289 കേസുകളാണ്.

299 പേരെ അറസ്റ്റ് ചെയ്യുകയും 222 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ജില്ലയില്‍ വ്യാജചാരായ വാറ്റിനെതിരെ റെയ്ഡുകള്‍ തുടരുന്നതിനിടെ ഇലവുംതിട്ട പോലീസ് 20 ലിറ്റര്‍ കോടയുമായി യുവാവിനെ പിടികൂടി. 

ഏനാത്ത് ഇളംഗമംഗലത്ത് കല്ലടയാറിന്റെ തീരത്തു വാറ്റു ചാരായ വില്‍പന നടത്തിയതിന് ഏനാത്ത് പോലീസ് കേസെടുത്തു. എസ്‌ഐ വിപിന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പണം വച്ചു ചീട്ടുകളിച്ചതിന് അഞ്ചു പേരെ മണക്കാല ജനശക്തി നഗറില്‍നിന്നും അടൂര്‍ എസ്‌ഐ ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തു.

ലോക്കഡൗൺ കാലത്ത് സുരക്ഷിതരായിരിക്കാൻ സർക്കാർ ജനങ്ങളോട് അഹ്വാനം ചെയ്യുന്നുണ്ട്. എന്നാൽ നിർദേശങ്ങൾ പാലിക്കാൻ ഇപ്പോഴും ഒരു വിഭാഗം തയ്യാറാകുന്നില്ലെന്നതിന് തെളിവാണ് ഈ കേസുകൾ.