കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്ന് കുവൈറ്റ്; ഇന്ത്യക്കാര്‍ 1557

single-img
26 April 2020

ഇന്ന് ഒറ്റ ദിവസം മാത്രം 183 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ കോവിഡ് കേസുകളുടെ എണ്ണം 3075 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 53 പേർ ഇന്ത്യക്കാരാണ്. ഇതോടുകൂടി രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി ഉയര്‍ന്നു. അതേസമയം ചികിത്സയില്‍ കഴിഞ്ഞ ഒരാൾ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

57 വയസ് പ്രായമുള്ള ഇറാൻ പൗരനാണ് മരിച്ചത്. ഇതോടുകൂടി രാജ്യത്തെ കോവിഡ് മരണസംഖ്യ ഇരുപതായി.
ചികിത്സയില്‍ കഴിഞ്ഞവരില്‍ 150 പേർ രോഗമുക്തി നേടിയാതായി ആരോഗ്യമന്ത്രി ശൈഖ് ബാസിൽ അസ്സ്വബാഹ് രാവിലെ അറിയിച്ചിരുന്നു . രാജ്യത്താകെ ഇതുവരെ 806 പേർക്കാണ് അസുഖം ഭേദമായത്. നിലവിൽ 2249 പേരാണ് ചികിത്സയിലുള്ളത്.