അതിര്‍ത്തി തര്‍ക്കം; കാസര്‍കോട് വയോധികനെ അയല്‍വാസി വെടിവെച്ച് കൊലപ്പെടുത്തി

single-img
26 April 2020

കാസര്‍കോട് ജില്ലയില്‍ പിലിക്കോട് വയോധികനെ അയല്‍വാസി വെടിവെച്ച് കൊലപ്പെടുത്തി. പിലിക്കോട് സ്വദേശി എ സി സുരേന്ദ്രൻ (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന്സുരേന്ദ്രൻ തന്‍റെ പുരയിടത്തിലെ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു. പക്ഷെ ഇത് തന്‍റെ അതിര്‍ത്തിയിലാണെന്ന് പറഞ്ഞ് അയല്‍വാസിയായ സനല്‍ എതിർത്തു.

ഈ വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. സനൽ തന്റെ കൈവശം ഉണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഉടന്‍ തന്നെ സുരേന്ദ്രൻ സംഭവ സ്ഥലത്ത് മരിച്ചു. മുന്‍പും ഇരുവരും തമ്മിൽ അതിർത്തി തർക്കം ഉണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു.