സമൂഹവ്യാപനം തടയുക, ലക്ഷണങ്ങളില്ലാത്ത രോഗികളെ കണ്ടെത്തുക എന്നിവ അടുത്ത ലക്‌ഷ്യം: മുഖ്യമന്ത്രി

single-img
26 April 2020

കേരളത്തില്‍ കോവിഡ് രോഗം കണ്ടെത്താനുള്ള ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. വിവിധ ജില്ലാ കലക്ടര്‍മാര്‍, പോലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നവരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഈ നടപടി. കൊറോണയുടെ സമൂഹവ്യാപനം തടയുക, ലക്ഷണങ്ങളില്ലാത്ത രോഗികളെ കണ്ടെത്തുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമാക്കുന്നത്.

അതേപോലെ തന്നെ പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ റിവേഴ്സ് ക്വാറന്‍റീന്‍ ഉറപ്പാക്കണം. ഇതിനായി പ്രത്യേക ശുചിമുറികളുള്ള താമസ സൗകര്യം കണ്ടെത്തണം. കേരളത്തിലേക്ക് തമിഴ്നാട്, കര്‍ണാടക എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആരും ചെറുവഴികളിലൂടെയും കാടിനുള്ളിലൂടെയും വരുന്നില്ല എന്ന് ഉറപ്പാക്കണം.

നിലവിലെ റെഡ്സോണ്‍, ഹോട്സ്പോട്ട് പ്രദേശങ്ങളില്‍ എല്ലാവര്‍ക്കും ഭക്ഷണം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരും ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുത്തു