കണ്ണൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് ദുബായില്‍ മരിച്ചു

single-img
26 April 2020

കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ദുബായില്‍ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ണൂര്‍, ചാല കാടാച്ചിറയിലെ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കൽ അബ്ദു റഹ്മാൻ(55) ആണ് ഞായറാഴ്ച്ച പുലർച്ചെ ദുബായില്‍ വെച്ച്‌ മരിച്ചത്.

ദുബായില്‍ ഒരു ഹോട്ടൽ മാനേജരായ ഇദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കൾ: റഹൂഫ്, റംഷാദ്, റസ്‌ലിയ, റിസ്‌വാന. മരുമക്കൾ: അനീസ്, ഷുഹൈൽ, ഫാത്തിമ, അർഫാന .