ഓൺലൈൻ മാഗസിൻ “അതിജീവനത്തിന്റെ അക്ഷരങ്ങൾ”… വെബ്സൈറ്റ് ലിങ്ക് ഔദ്യോഗികമായി പ്രകാശനം ചെയ്തു

single-img
26 April 2020

എസ്എഫ്ഐ ചാല ഏരിയ കമ്മിറ്റി തയ്യാറാക്കിയ ഓൺലൈൻ മാഗസിനായ
അതിജീവനത്തിന്റെ അക്ഷരങ്ങൾ” വെബ്സൈറ്റ് ലിങ്ക് ഔദ്യോഗികമായി പ്രകാശനം ചെയ്തു.

ഈ ലോക്ഡൗൺ കാലഘട്ടത്തിൽ അക്ഷരങ്ങളിലേക്കുള്ള ദൂരം കുറയ്ക്കുക എന്ന ആശയത്തിൽ നിന്നുമാണ് ഇത്തരത്തിൽ ഒരു മാഗസിൻ തയ്യാറാക്കുന്ന ഒരു ആവശ്യകതയിലേക്ക് എസ്എഫ്ഐ ചാല ഏരിയ കമ്മിറ്റി എത്തിച്ചേർന്നത്. ഇതിന്റെ മുഖചിത്രം വട്ടിയൂർകാവ് എംഎൽഎ
വി കെ പ്രശാന്ത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്യുകയുണ്ടായി.

പത്തോളം ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്നുള്ള പ്രാതിനിധ്യത്തോട് കൂടിയാണ് സംഘാടകർ ഈ മാഗസിൻ പൂർത്തിയാക്കിയിരിക്കുന്നത്.
മുഴുവൻ പ്രവർത്തനങ്ങളും ഓൺലൈൻ മാതൃകയിലാണ് ചെയ്തിട്ടുള്ളത് കഥകളും കൃതികളും ക്ഷണിച്ചത് വാട്സ്ആപ്പ് വഴിയാണ്.
ഇതിന്റെ ഔദ്യോഗികമായിട്ടുള്ള പ്രകാശനം ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി സ:എം എം മണി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പ്രകാശനം നിർവഹിച്ചത്.