ചെലവുതുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി; ലളിതമായ ചടങ്ങിൽ നടൻ മണികണ്ഠൻ ആചാരിയുടെ വിവാഹം

single-img
26 April 2020

ചലച്ചിത്ര നടൻ മണികണ്ഠൻ അചാരി വിവാഹിനായി. ലളിതമായ ചടങ്ങുകളോടെ തൃപ്പൂണിത്തുറയില്‍ വെച്ചാണ് വിവാഹം നടന്നത്. ആൾക്കൂട്ടവും ആർഭാടങ്ങളുമെല്ലാം തന്നെ ഒഴിവാക്കി, നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങു നടന്നത്.

വിവാഹച്ചെലവുകൾക്കായി കരുതിവച്ചപണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയായിരുന്നു. നടി സ്‌നേഹ ശ്രീകുമാര്‍ ആണ് ഈ വിവരം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന താരം കല്യാണ ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും അദ്ദേഹം തീരുമാനിച്ചുവെന്നുമാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഒന്നരവര്‍ഷം മുമ്പാണ് അഞ്ജലിയെ അടുത്ത് പരിചയപ്പെടുന്നത്. പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ അഞ്ജലിക്കും സമ്മതമായിരുന്നുവെന്ന് മണികണ്ഠന്‍ ആചാരി നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നാടകവേദികളില്‍ സജീവമായിരുന്ന മണികണ്ഠന്‍ ആചാരി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു.