രാജസ്ഥാനില്‍ ഹൈക്കോടതി ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു

single-img
26 April 2020

ജയ്പൂർ:രാജസ്ഥാനിൽ ഹൈക്കോടതി ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ജീവനക്കാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മെയ് മൂന്നുവരെ കോടതി നടപടികൾ നിർത്തി വച്ചിരിക്കുകയാണ്. അടിയന്തിര സാഹചര്യത്തില്‍ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിഗണിക്കാനാണ് തീരുമാനം.

അതേസമയം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പർക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോടതി കെട്ടിടവും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.