കോവിഡ് : ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്യാന്‍ വിദ്യാ ബാലന്‍

single-img
25 April 2020

കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പോരാടാന്‍ ആരോഗ്യപ്രവര്‍ത്തകരോട് കൈ കോര്‍ത്ത് ബോളിവുഡ് താരം വിദ്യാ ബാലൻ എത്തിയിരിക്കുകയാണ് .ആരോഗ്യപ്രവർത്തകർക്കായി ആയിരം വ്യക്തിഗത സുരക്ഷാ കിറ്റുകളാണ് വിദ്യ സംഭാവന ചെയ്യുമെന്ന് അറിയിച്ചത്. വീണ്ടും ഒരു ആയിരം കിറ്റുകൾ കൂടി സംഭാവന ചെയ്യാനുള്ള സംരംഭത്തിൽ പങ്കാളികളാവണമെന്ന് വിദ്യ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ഇപ്പോൾത്തന്നെ ബോളിവുഡില്‍ നിന്നും വന്‍തോതില്‍ സഹായപ്രവാഹമുണ്ട്. പ്രമുഖ താരങ്ങളായ സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, സോനു സൂദ്, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങളെല്ലാം സഹായവുമായി എത്തിയിരുന്നു.