കേരളത്തിൽ അടുത്ത അധ്യയന വർഷം സ്‌കൂളുകളിൽ മാസ്‌ക്ക് നിർബന്ധമാക്കി

single-img
25 April 2020

കോവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവർഷത്തിൽ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്ന് ആരോഗ്യവകുപ്പ് നിർദേശംനൽകി. മേയ് 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യമായി മുഖാവരണം നിർമിച്ചുനൽകാൻ സമഗ്ര ശിക്ഷാ കേരളത്തെയാണ് ചുമതലപ്പെടുത്തിയത്.

ഗുണനിലവാരമുള്ള തുണിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മാസ്‌ക്ക് നിർമാണം. ഇവ സൗജന്യമായാണ് കുട്ടികൾക്ക് നൽകുക. ഒരു കുട്ടിക്ക് രണ്ട് മാസ്‌ക്ക് എന്നാണ് കണക്ക്.

ശ്രദ്ധിക്കേണ്ട മറ്റ് നിർദേശങ്ങൾ

  • മാസ്‌ക്ക് നിർമിക്കുക കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തി തുണിയിൽ
  • കുറഞ്ഞത് 30,000 മാസ്‌ക്ക് ഓരോ ബിആർസിയിലും നിർമിക്കുക.
  • മുഖാവരണനിർമാണത്തിനുള്ള വസ്തുക്കൾ ബി.ആർ.സി. വാങ്ങണം
  • മുഖാവരണ നിർമാണത്തിന് രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുടെ സേവനം തേടാം.
  • മേയ് 30-നുള്ളിൽ സ്കൂളുകളിൽ മുഖാവരണം എത്തിക്കണം.
  • സൗജന്യ യൂണിഫോമിനായുള്ള തുകയിൽ ഇതിന്റെ ചെലവ് വകയിരുത്തും
  • മുഖാവരണനിർമാണത്തിനായി കൂട്ടംകൂടരുത്.
  • വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി മുഖാവരണം നൽകിയാൽ അത് വകയിരുത്തണം.