കടുകെണ്ണ മൂക്കിൽ ഒഴിച്ചാല്‍ വൈറസ് മൂക്കില്‍ നിന്നും വയറ്റിലെത്തി അവിടെയുള്ള ആസിഡുമായി ചേര്‍ന്ന് നശിച്ചുപോകും: ബാബാ രാംദേവ്

single-img
25 April 2020

കൊവിഡ് പ്രതിരോധിക്കാൻ വിചിത്രമായ നിർദ്ദേശവുമായി യോ​ഗാ ​ഗുരു ബാബ രാംദേവ്. കടുകെണ്ണ മൂക്കിൽ ഒഴി ഒഴിച്ചാൽ വൈറസ് മൂക്കില്‍ നിന്നും വയറ്റിലെത്തുകയും വയറ്റിലുള്ള ആസിഡുമായി ചേർന്ന് നശിച്ചുപോകുമെന്നും രാംദേവ് അവകാശപ്പെടുന്നു.

അതിനിടയിൽ ഒരുമിനിറ്റ് നേരം ശ്വാസം പിടിച്ച് നിർത്താൻ കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ കൊവിഡ് ബാധിതനല്ലെന്നാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഇന്ന് ആജ് തക്കില്‍ നടന്ന ഇ-അജണ്ടയിൽ സംസാരിക്കുകയായിരുന്നു രാംദേവ്. “കൊറോണ വൈറസിന് പ്രത്യേക പ്രാണായാമമുണ്ട്. ഇതിന് ഉജ്ജയ് എന്നാണ് പേര്.

ഇതിനായി നിങ്ങള്‍ തൊണ്ട ചുരുക്കുക. ശേഷം ശബ്ദത്തോടു കൂടി വായു ഉള്ളിലേക്കെടുക്കണം. അൽപ സമയം ശ്വാസം പിടിച്ച് നിർത്തിയ ശേഷം ക്രമേണ പുറത്തേക്ക് വിടുക. ഇത് ഒരു സ്വയം കൊവിഡ് പരിശോധാ രീതിയാണ്”ബാബാ രാംദേവ് പറയുന്നു.

“രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, പ്രായമായവർ തുടങ്ങിയവർക്ക് 30 സെക്കൻഡും ചെറുപ്പക്കാർക്ക് 1 മിനിറ്റ് നേരവും ശ്വാസംപിടിച്ച് നിർത്താൻ കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് കൊവിഡില്ലെന്നാണ്. ഒരുപക്ഷെ രോഗലക്ഷണം ഉള്ളവരാണെങ്കിലും ഇല്ലാത്തവരാണെങ്കിലും”ബാബാ രാംദേവ് കൂട്ടിച്ചേർത്തു.