എന്നെ ആദ്യമായി അഭിമുഖം ചെയ്തയാള്‍..; രവി വള്ളത്തോളിനെ മമ്മൂട്ടി ഓർമ്മിക്കുന്നു

single-img
25 April 2020

ഒരിക്കൽ സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയ ഉടനെ മൈക്ക് നീട്ടി ചോദ്യങ്ങളുമായി എത്തിയ രവി വള്ളത്തോള്‍. അവിടെനിന്നും തുടങ്ങിയ സൗഹൃദമെന്ന് നടന്‍ മമ്മൂട്ടി. ഇന്ന് ഇപ്പോൾ അദ്ദേഹത്തിന്റെ വിയോഗം വളരെ വേദനയോടെയാണ് കേട്ടതെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. വളരെ ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവിയെന്ന് മമ്മൂട്ടി പറയുന്നു.

“ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങിയ ശേഷം പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു.

പിന്നീട് അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍.”- മമ്മൂട്ടി എഴുതി.

രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി….

Posted by Mammootty on Saturday, April 25, 2020