കുവൈറ്റിൽ 278 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ മരിച്ചു

single-img
25 April 2020

കുവൈറ്റിൽ ഇന്ന് നാല് മരണം കൂടി സ്ഥിരീകരിച്ചതോടെ ഇതുവരെയുള്ള കോവിഡ് മരണ സംഖ്യ പത്തൊമ്പതായി. 59 വയസ് പ്രായമുള്ള ഇന്ത്യക്കാരൻ, 64 കാരനായ ബംഗ്ലാദേശി, 45കാരനായ ഈജിപ്ത് പൗരൻ, 74കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്. ഇന്നത്തോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി ഉയർന്നു. അതേസമയം തന്നെ 278 പേർക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്.

നിലവിൽ കോവിഡ് കേസുകളുടെ എണ്ണം 2892 ആയി. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 109 പേർ ഇന്ത്യക്കാരാണ്. ഈ കണക്കോടെ കുവൈറ്റിലെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1504 ആയി. പുതിയതായുള്ള രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 252 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്.

അതെ സമയം പല രാജ്യരാജ്യങ്ങളിൽ നിന്നുള്ള 13 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടൻ , ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ 13 കുവൈത്തികൾക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്നവരിൽ 43 പേർ കൂടി രോഗമുക്തി നേടി. ഇതോടുകൂടി അസുഖം ഭേദമായവരുടെ എണ്ണം 656 ആയി. ഇപ്പോൾ 2217 പേരാണ് ചികിത്സയിലുള്ളത്.