കിം ജോങ് ഉന്‍ മരണപ്പെട്ടാല്‍ അധികാരത്തിൽ എത്തുന്നത് അതിലും ക്രൂരയായ സഹോദരി?

single-img
25 April 2020

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചു എന്നൊക്കെയാണ് കഴിഞ്ഞ ദിവസങ്ങളായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.ഇതുവരെ ഔദ്യോഗികമായി ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇതുവരെ ഉത്തരകൊറിയ തയ്യാറായിട്ടില്ല.

നിലവിൽ കിം അതീവഗുരുതരാവസ്ഥിലെന്ന് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അടുത്ത ഭരണാധികാരി കിമ്മിന്റെ സഹോദരി കിം യോ ജോങ് ആണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഇതാ സഹോദരനേക്കാള്‍ വലിയ ക്രൂരയായ ഭരണാധികാരിയായി കിം യോ ജോങ് മാറുമെന്ന മുന്നറിയിപ്പുമായാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് ഈ അഭിപ്രായപ്രകടനം. ”ഉത്തര കൊറിയയിൽ കിം ജോങ് ഉന്‍ മരണപ്പെട്ടാല്‍ അടുത്തതായി അദ്ദേഹത്തിന്റെ സഹോദരി ഭരണമേറ്റെടുക്കുമെന്നാണ് പ്രചരിക്കുന്നത്. അവരാകട്ടെ അയാളെക്കാള്‍ ക്രൂരയാണെന്നാണ് കേള്‍ക്കുന്നത്. ഇതിനിടയിലും സന്തോഷവാര്‍ത്ത എന്തെന്നാല്‍ ലോകത്തിന് ഇതോടെ ആദ്യമായി ഒരു പെണ്‍ വില്ലനെ കിട്ടും. ഒടുവില്‍ ജെയിംസ് ബോണ്ട് സത്യമാകും”-അദ്ദേഹം എഴുതി.