അതിര്‍ത്തിയിലെ ‘പരിപാടികള്‍’ അവസാനിപ്പിച്ച് ആ പണം കൊണ്ട് ആശുപത്രികളും സ്‌കൂളുകളും പണിയൂ; പാകിസ്താന് കപിലിന്റെ ഉപദേശം

single-img
25 April 2020

അയൽ രാജ്യമായ പാകിസ്താന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കപില്‍ ദേവ്. കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ ഫണ്ട് കണ്ടെത്താനായി ഇന്ത്യാ-പാക്ക് ക്രിക്കറ്റ് പരമ്പര നിര്‍ദേശിച്ച പാക്ക് മുന്‍ താരം ഷോയ്ബ് അക്തറിനെ പ്രകോപിപ്പിച്ചാണ് കപിലിന്റെ ഉപദേശം. നിങ്ങൾക്ക് പണമാണ് മുഖ്യമെങ്കില്‍ അതിര്‍ത്തിയിലെ ‘പരിപാടികള്‍’ അവസാനിപ്പിച്ച് ആ പണം കൊണ്ട് ആശുപത്രികളും സ്‌കൂളുകളും പണിയാനാണ് കപിലിന്റെ ഉപദേശം.

ഇപ്പോഴുള്ള പ്രധാനപ്പെട്ട കാര്യം ക്രിക്കറ്റ് കളിക്കുന്നതാണോ? ഈ സമയത്ത് മത സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും കപില്‍ പറയുന്നു. രാജ്യത്തെ പൂട്ടിയിട്ടിരിക്കുന്ന സ്‌കൂളുകളും കോളേജുകളുമാണ് ആദ്യം തുറക്കേണ്ടതെന്നും കായിക മത്സരങ്ങളുടെ കാര്യം അത് കഴിഞ്ഞ് ആലോചിക്കാമെന്നും കപില്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.