ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി യുവതി: സംഭവം ഭർത്താവും മക്കളും വീട്ടിലുള്ളപ്പോൾ

single-img
25 April 2020

ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തി യുവതി. ഭര്‍ത്താവും മക്കളും വീട്ടില്‍ തന്നെ ഉള്ളപ്പോഴായിരുന്നു യുവതി ഭര്‍തൃ മാതാവിനെയും പിതാവിനെയും കൊലപ്പെടുത്തിയത്. സംഭവവുമായി ഭര്‍ത്താവിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. 

 ഡല്‍ഹിയിലെ ചാവ്‌ല ദുര്‍ഗ വിഹാര്‍ ഫേസ് 17ലാണ് ക്രൂരമായ സംഭവം ഉണ്ടായിരിക്കുന്നത്. 61 കാരനായ രാജ്‌സിംഗ് 58 വയസുള്ള ഓംവതി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരുമകളായ കവിത(35) ആണ് കേസസിലെ പ്രതി. 

ഭര്‍ത്താവും എട്ടും ആറും വയസ്സുള്ള രണ്ടു മക്കളും കൊലപാതക സമയം വീട്ടില്‍ ഉണ്ടായിരുന്നു. മുറിക്കുള്ളില്‍ കട്ടിലില്‍ നിന്നും ആയിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാത്രമല്ല കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മൃതദേഹങ്ങളുടെ മുഖത്ത് അടക്കം കുത്തേറ്റ പാടുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. ഇവരുടെ കുടുംബത്ത് സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. 

പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.