ഈ കൊറോണ എപ്പൊ പോകും?; എസ്തർ ചോദിക്കുന്നു

single-img
25 April 2020

കേരളം ലോക് ഡൗണ്‍ ആയിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞു. എല്ലാവരെയും ആശങ്കയിലാക്കിയ ഈ കൊറോണ എപ്പോള്‍ പോകുമെന്നാണ് ബാലതാരമായി ചലച്ചിത്ര ലോകത്തെത്തിയ എസ്തര്‍ അനില്‍ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.

വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് പുറത്തേക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാവം. ഇൻസ്റ്റയിൽ പങ്കുവെച്ച ആ മുഖത്തുനിന്ന് എല്ലാ ചോദ്യങ്ങളും വായിച്ചെടുക്കാം. മാത്രമല്ല, ഇത് താൻ പബ്ജിയില്‍ നിന്ന് ബ്രെയ്ക്ക് എടുത്ത സമയമാണെന്നും ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നു.