ഗ​ള്‍ഫ് മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ലെ ത​ട​സ്സം ഒ​ഴി​വാ​ക്കാണം പ്ര​ധാ​ന​മ​ന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

single-img
25 April 2020

തി​രു​വ​ന​ന്ത​പു​രം: ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗ​മ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ല്‍ മ​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ലെ ത​ട​സ്സം ഒ​ഴി​വാ​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് ത​ട​സ്സ​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും നേ​രി​ടു​ന്ന​താ​യി മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ല്‍നി​ന്ന് ധാ​രാ​ളം പ​രാ​തി​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് കാ​ര​ണ​മ​ല്ലാ​തെ മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ന്ദ്രം നേ​ര​ത്തേ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ നി​ര്‍ത്തി​യ​തി​നാ​ൽ ച​ര​ക്കു വി​മാ​ന​ങ്ങ​ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​ത്. നൂ​ലാ​മാ​ല​ക​ള്‍ ഒ​ഴി​വാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഇതിനു പിന്നെലെ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് ഗ​ള്‍ഫ് മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ള്‍ നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ധാ​ന​മ​ന്ത്രി​ക്കും, കേ​ന്ദ്ര വി​ദേ​ശ കാ​ര്യ​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്ത​യ​ച്ചു. വി​വി​ധ ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളാ​യ ഒ.​ഐ.​സി.​സി, ഇ​ന്‍കാ​സ് എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ വി​ഡി​യോ കോ​ൺ​ഫ​റ​ന്‍സി​നെ തു​ട​ര്‍ന്നാ​ണ് അ​വ​ര്‍ മു​ന്നോ​ട്ട് വച്ച നി​ര്‍ദേ​ശ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി ക​ത്ത് ന​ല്‍കി​യ​ത്. ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലെ എ​ല്ലാ എം​ബ​സി​ക​ളും അ​ടി​യ​ന്ത​ര​മാ​യി ഹെ​ല്‍പ്പ് ഡെ​സ്‌​ക് ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.