ലോകരാഷ്ട്രങ്ങളിൽ സംഹാര താണ്ഡവമാടി കൊവിഡ് 19; ;മരണസംഖ്യ രണ്ടുലക്ഷത്തിലേക്ക്, രോഗബാധിതർ 27,25000 കടന്നു

single-img
24 April 2020

വാഷിംങ്ടൺ: ലോകരാഷ്ട്രങ്ങളിൽ സംഹാരതാണ്ഡവം തുടർന്ന് കൊവിഡ് 19. നിലവിലെ കണക്കുകളനുസരിച്ച് വൈറസ് ബാധിതരുടെ എണ്ണം 2,725,920 ആയി. 191,061 പേരാണ് ഇതുവരെ​ കോവിഡ്​ മൂലം മരണമടഞ്ഞത്​. കഴിഞ്ഞ ദിവസം മാത്രം 6300 പേരാണ് മരണപ്പെട്ടത്.

1,788,954 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​.  745,905 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്​. യുഎസിൽ മാത്രം 8,86,709 പേര്‍ക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇവിടെ മരണം അര ലക്ഷം കടന്നു. 85,922 പേര്‍ യു.എസില്‍ രോഗമുക്തരായി. 7,50,544 പേരാണ്​ നിലവില്‍ചികിത്സയിലുള്ളത്​.

അതേസമയം ഇന്ത്യയില്‍​ കോവിഡ്​ 19 സ്ഥിരീകരിച്ചവരുടെ എണ്ണം 23,077 ആയി. 4749പേര്‍ക്ക്​ രോഗം ഭേദമായിട്ടുണ്ട്​. നിലവില്‍ 17,610 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിനോടകം 718 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരണത്തിനു കീഴടങ്ങിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ രാജ്യത്ത് 1684 പേരിലാണ് കൊവിഡ്​ സ്ഥിരീകരിക്കുകയും 37 പേര്‍ മരിക്കുകയും ചെയ്​തിട്ടുണ്ട്​.