സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
24 April 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേരും കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരാണ്.സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അതേസമയം ഇന്ന് 15 പേര്‍ രോഗമുക്തി നേടി. ഇതുവരെ 450 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 116 പേര്‍ ചികിത്സയിലാണ്. 21725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.21241 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം , കുടകില്‍ നിന്ന് കാട്ടിലൂടെ അതിര്‍ത്തി കടന്നെത്തിയ എട്ട് പേരെ കൊറോണ കെയര്‍ സെന്ററിലാക്കി.. 57 പേര്‍ കുടകില്‍ നിന്ന് നടന്ന് അതിര്‍ത്തി കടന്നു. ഇത് ഇനിയും സംസ്ഥാന അതിര്‍ത്തികളില്‍ സംഭവിച്ചേക്കും. അതിനാൽ അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പരിശോധനയും ജാഗ്രതയും കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.