കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധയെ തുടർന്ന് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

single-img
24 April 2020

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. രോഗബാധയെ തുടർന്ന് കൊഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്.

മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്‌. എന്നാല്‍ കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കൊ ബന്ധുക്കള്‍ക്കൊ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.