മൃഗങ്ങളിലേക്കും വൈറസ് ബാധ പടരുന്നു?; ന്യൂയോർക്കിൽ വളർത്തു പൂച്ചകൾക്കും കൊവിഡ് സ്ഥിരീകരിച്ചു

single-img
23 April 2020

ന്യൂയോർക്ക്: മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലേക്കും കൊറോണ വൈറസ് പടരുന്നതിൻ‌റെ സൂചനകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ന്യൂയോര്‍ക്കില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കൊവിഡ് ബാധ കണ്ടെത്തിയിരിക്കുകയാണ്..

അമേരിക്കയില്‍ ആദ്യമായിട്ടാണ് വളര്‍ത്തുമൃ​ഗങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇവയുടെ ഉടമകൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ രോഗ ബാധ സ്ഥിരീകരിച്ചിട്ടുമില്ല. മാത്രവുമല്ല ഈ രണ്ടു പൂച്ചകളും വ്യത്യസ്ഥ പ്രദേശത്തു കഴിയുന്നവയുമാണെന്ന വസ്തുതകളാണ് ആശങ്ക വളർത്തുന്നത്.

മൃ​ഗങ്ങളിലെ കൊവിഡ് ബാധയെക്കുറിച്ച്‌ അമേരിക്ക ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന.