അമേരിക്കയിൽ കൊവിഡ് മരണം 47,000 കടന്നു;വൈറസിന്റെ രണ്ടാം ഘട്ട വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പുകൾ

single-img
23 April 2020

വാഷിങ്ടൺ: യുഎസിൽ കൊവിഡ് 19 ബാധയെത്തുടർന്ന് മരണം 47,000 കടന്നു. കൃത്യമായി പറഞ്ഞാൽ 47,676 പേരാണ് ഇതിനോടകം മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1783 പേര്‍ മരിച്ചതായി ജോണ്‍ ഹോപ്​കിന്‍സ്​ യൂനിവേഴ്​സിറ്റിയുടെ റിപ്പോർട്ടുകളിൽ പറയുന്നു. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം  848,994 പേര്‍ രോഗബാധിതരാണ്​.

അതേ സമയം വർഷാവസാനത്തോടെ യുഎസിൽ കൊവിഡിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.ശൈത്യകാലത്ത് പകർച്ച വ്യാധികൾ പടരുന്നതിനടെ കൊവിഡ് വ്യാപനത്തിനും സാധ്യതയുണ്ട്. ഇത് അപകടകരമായ സ്ഥിതിയാണ്.

അതേ സമയം വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഗ്രീന്‍ കാര്‍ഡിനുള്ള അപേക്ഷാനടപടികള്‍ 60 ദിവസത്തേക്ക്​ നിര്‍ത്തിവെക്കാനുള്ള ഉത്തരവില്‍ യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. കൂടാതെ വൈറസ് പ്രതിരോധത്തിനും ചെറുകിട വ്യവസായങ്ങളെ സഹായിക്കാനുമായി ധനസഹായ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്​.