ഭാര്യയാലും മകനാലും ഉപേക്ഷിക്കപ്പെട്ട്, ബാറ്ററിയുടെ ചാർജു തീർന്നാൽ എഴുന്നേൽക്കാൻ കഴിയാത്ത ഗണേശൻ സർക്കാരിനൊപ്പം നിന്ന് കൊറോണയ്ക്ക് എതിരെ പോരാടുകയാണ്

single-img
22 April 2020

തിരുവനന്തപുരം ജില്ലയിലെ കൈതമുക്കിൽ താമസിക്കുന്ന പാർക്കിൻസൺ അസുഖബാധിതനായ ഗണേശനെ കുറിച്ച് വിവരിക്കുകയാണ് പ്രശാന്ത് പ്രകാശ്. ലോകമാകെ ദുരന്തം വിതച്ച് കൊറോണ തകർത്താടുമ്പോൾ തനിക്ക് എന്താണ് ചെയ്യാനാകുക എന്ന ചിന്തയിലായിരുന്ന ഗണേശൻ. അസുഖബാധിതനായതിനെത്തുടർന്ന് ഭാര്യയായാലും മകനായാലും ഉപേക്ഷിക്കപ്പെട്ട ഗണേശൻ സ്വന്തം അമ്മയോടൊപ്പമാണ് കൈതമുക്കിൽ താമസിക്കുന്നത്. 

തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട് തനിക്ക് വിഷുക്കൈനീട്ടമായി സർക്കാരിൽ നിന്നും ലഭിച്ച തുകയിൽ നിന്നും 1000 രൂപ മേയറെ ഏൽപ്പിച്ച കഥയാണ് പ്രകാശ് കിഷോർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. 

പ്രശാന്ത് പ്രകാശിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

രാവിലെ നഗരസഭയിലേക്ക്

ഒരു ഫോൺകോൾ..

കൈതമുക്കിൽ നിന്നാണ് പേര് ഗണേശൻ.

നഗരസഭയുടെ കമ്യൂണിറ്റി കിച്ചനിലേക്കുള്ള സംഭാവന പുള്ളിക്കാരന് സുഖമില്ലാത്തതിനാൽ വീട്ടിൽ വന്ന് വാങ്ങാനാകുമോ എന്ന് ചോദിക്കാനാണ് വിളിക്കുന്നത്…

ശബ്ദം കേട്ടിട്ട് ഒട്ടും സുഖമില്ലാത്തയാളാണെന്ന് തോന്നിയതിനാൽ മേയറുടെ നിർദ്ദേശാനുരണം

നഗരസഭയിൽ നിന്നും ജീവനക്കാരൻ ഗണേശൻ തന്ന ഫോൺനമ്പർ സഹിതം വീട്ടിലേക്ക്.

ആ സമയത്ത് തന്നെ മേയറും അവിടെയെത്തി……

അമ്മയാണ് വാതിൽ തുറന്നത്..

പുറകിലായി ഗണേശൻ..

വിറയലോടെ….

പാർക്കിൻസൺ രോഗമായിരുന്നു..

2017 ൽ ശ്രീ ചിത്രയിൽ ചികിൽസയിലായിരുന്നപ്പോൾ ഈ സർക്കാരാണ് 11 ലക്ഷം രൂപ ചികിൽസാ സഹായമായി നൽകിയത്..

ലോകമാകെ ദുരന്തം വിതച്ച് കൊറോണ തകർത്താടുമ്പോൾ തനിക്ക് എന്താണ് ചെയ്യാനാകുക എന്ന ചിന്തയിലായിരുന്നു ഗണേശൻ.

അപ്പോഴാണ് വാർത്താ സമ്മേളനത്തിലൂടെ വിഷു കൈനീട്ടം കിട്ടിയ തുക കഷ്ടപ്പെടുന്നവർക്ക് നൽകണമെന്ന മുഖ്യമന്ത്രിയുടെ സന്ദേശം കേട്ടത്.

ഈ സർക്കാർ തനിക്ക് നൽകിയ കൈ നീട്ടമായ ഭിന്നശേഷി പെൻഷനിൽ നിന്ന് 1000 രൂപ അദ്ദേഹം മേയറെ ഏൽപ്പിച്ചു.

ഇറങ്ങാൻ നേരം അദ്ദേഹം മേയറോട് ഒരു കാര്യം കൂടി ചെയ്യുമോ എന്ന് ചോദിച്ചു..

ഇക്കാര്യം പിണറായി സഖാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ ആരെങ്കിലുമൊക്കെ മുന്നോട്ടു വന്നാലോ..

ഗണേശന്റെ ആഗ്രഹം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിക്കാമെന്ന് മേയർ ഉറപ്പു കൊടുത്തു..

ഇദ്ദേഹത്തിന് എഴുന്നേറ്റ് നടക്കണമെങ്കിൽ പോലും മെഷിൻ വേണം. ഒരു ബാറ്ററി ചാർജിലൂടെയാണ് ജീവിതം. ആ ബാറ്ററി ചാർജ് തീർന്നാൽ എണീക്കാൻ കഴിയില്ല ഈ അവസ്ഥയിൽ സ്വന്തം ഭാര്യയും മകളും ഉപേക്ഷിച്ചിട്ടും തളരാതെ ഗണേഷ് ചേട്ടനും ആ അമ്മയും ജീവിക്കുന്നത്. ഈ അവസ്ഥയിലും മറ്റുള്ളവരെ സഹായിക്കണമെന്ന ഇവരുടെ മനസ്സിന് ഒരായിരം ബിഗ് സല്യൂട്ട്

ചില മനുഷ്യർ ഇങ്ങനെയാണ്…

ഉറവ വറ്റാത്ത മാനവികതയുടെ

പതാകവാഹകർ…

നന്മയുടെ മഹാ പർവ്വതങ്ങൾ…

കെട്ടകാലത്ത് കൈകെട്ടി മാറി നിൽക്കാത്തവർ…

പ്രതീക്ഷ പൂക്കുന്നിടങ്ങൾ…. അങ്ങനെയുള്ളവരുള്ളപ്പോൾ നമ്മളെങ്ങനെ തോൽക്കാനാണ്…

നമ്മൾ അതിജീവിക്കും…💞