കൊവിഡിനെ പ്രതിരോധിക്കാൻ ധനസഹായവുമായി വിജയ്; വിവിധ ഫണ്ടുകളിലേക്കായി ഒരു കോടി മുപ്പതുലക്ഷം നൽകി

single-img
22 April 2020

ചെന്നൈ: കൊവിഡ് 19 നെ പ്രതിരോധിക്കാൻ പരിശ്രമിക്കുന്ന സംസ്ഥാനങ്ങൾക്ക് സഹായഹസ്തവുമായി തമിഴകത്തിന്റെ ഇളയദളപതി വിജയ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിവധഫണ്ടുകളിലേക്കായി ആകെ ഒരു കോടി മുപ്പതുലക്ഷം രൂപയാണ് വിജയ് നൽകിയത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 25 ലക്ഷം, കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് തുക നല്‍കിയിരിക്കുന്നത്.

ഇതിന് പുറമെ ഫാന്‍സ് ക്ലബ്ബുകള്‍ വഴി സഹായം ആവശ്യമുള്ളവര്‍ക്ക് നേരിട്ടെത്തിക്കാനുള്ള പണവും വിജയ് നല്‍കിയിട്ടുണ്ട്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ‘മാസ്റ്റര്‍’, ലോക്ക്ഡൗണ്‍ തീരുന്നതിന് പിന്നാലെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്