കാഴ്ചക്കാരുടെ എണ്ണം നാലു മില്യൺ കടന്നു;യൂട്യൂബ് ട്രെന്റിംഗിൽ ഇടം പിടിച്ച് സൂര്യ ചിത്രം സുരൈ പോട്രിലെ ഗാനം

single-img
22 April 2020

തമിഴകത്തിന്റെ സൂപ്പർ താരം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായിരിക്കുന്നത്. മണ്ണുരുണ്ട് മേലേ എന്നഗാനമാണ് നാലു മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്റിംഗിൽ ഇടം പിടിച്ചത്.

മലയാളി താരം അപര്‍ണ ബലമുരളിയാണ് ചിത്രത്തിലെ നായിക. സൂര്യയുടെ മുപ്പത്തിയെട്ടാമത്‌ ചിത്രമാണിത്.മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

2ഡി എന്റര്‍ടൈന്‍മെന്റ്‌സും, അടുത്തിടെ ഓസ്കാര്‍ അവാര്‍ഡ് നേടിയ സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.