മൂ​ന്ന് ഹി​ന്ദു സ​ന്യാ​സി​മാ​രെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സംഭവത്തിൽ അറസ്റ്റിലായവരിൽ മുസ്ലീങ്ങളില്ല: വെളിപ്പെടുത്തലുമായി ആ​ഭ്യ​ന്ത​ര​മ​ന്ത്രി

single-img
22 April 2020

മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ല്‍​ഗാ​റി​ല്‍ ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഒ​രു മു​സ്‌​ലീം മ​ത​വി​ശ്വാ​സി പോ​ലു​മി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖിൻ്റെ വെളിപ്പെടുത്തൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 101 പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ല്‍ ഒ​രു മു​സ്‌​ലീം പോ​ലും ഇ​ല്ല. ഇ​തു​കൊ​ണ്ട് ഈ ​സം​ഭ​വ​ത്തി​ന് ഒ​രു വ​ര്‍​ഗീ​യ നി​റം ന​ല്‍​ക​രു​തെന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം വ​ര്‍​ഗീ​യ പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും അ​നി​ല്‍ ദേ​ശ്മു​ഖ് ആ​രോ​പി​ച്ചു. കേ​സ് ക്രി​മി​ന​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്(​സി​ഐ​ഡി)​ന് കൈ​മാ​റി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ​ല്‍​ഗാ​റി​ല്‍ ഗ്രാ​മ​വാ​സി​ക​ള്‍ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ട് പോ​കു​ന്ന​വ​രാ​ണെ​ന്നു പറഞ്ഞു മൂ​ന്ന് ഹി​ന്ദു സ​ന്ന്യാ​സി​മാ​രെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തിുകയായിരുന്നു.  ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഗ്ര​മ​ങ്ങ​ളി​ലെ ചെ​റു വ​ഴി​ക​ളി​ല്‍ കൂ​ടി സ​ഞ്ച​രി​ച്ച​വ​രാ​ണി​വ​ർ. 

മൂ​ന്നു​പേ​രെ​യും ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച പോ​ലീ​സി​നും മ​ര്‍​ദ​ന​മേ​റ്റി​രു​ന്നു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.