വേഗം സുഖം പ്രാപിക്കട്ടെ: കിം ജോങ് ഉന്നിന് ആശംകളുമായി ട്രംപ്

single-img
22 April 2020

ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സുഖമായിരിക്കട്ടേ എന്നാശംസിച്ച് അമേരിക്കൻ പ്രസിഡൻ്റ. ഡൊണാൾഡ് ട്രംപ്. കിമ്മിന് മസ്തിഷ്‌കമരണം സംഭവിച്ചുവെന്ന് ചില അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന് ആശംസ നേർന്ന് ട്രംപ് രംഗത്തെത്തിയത്. 

വിവരങ്ങൾ എന്താണെന്നു നമുക്ക് അറിയില്ല. കിമ്മുമായി നല്ല ബന്ധമാണുള്ളത്. സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു-അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള റിപ്പോർട്ട് ഗൗരവമുള്ളതാണ്.’ട്രംപ് കുറിച്ചു.

കിം ജോംഗ് ഉന്നിന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കിമ്മിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായാണ് റിപ്പോർട്ട്. കുറച്ചുനാളുകളായി കിം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഏപ്രിൽ 15 ന് കിമ്മിന്റെ മുത്തച്ഛനും ഉത്തരകൊറിയയുടെ രാഷ്ട്രപിതാവുമായ കിം സംഗിന്റെ ജന്മദിനാഘോഷചടങ്ങുകളിലും പങ്കെടുത്തിരുന്നില്ല.

അമിതമായ പുകവലി, അമിതവണ്ണം, അമിത ജോലി എന്നിവ കാരണം കിം ഹൃദയസംബന്ധമായ വെല്ലുവിളികൾ നേരിടുകയാണെന്നും ഹ്യാംഗ്‌സാൻ കൗണ്ടിയിലെ ഒരു വില്ലയിൽ ചികിത്സയിലാണെന്നും നേരത്തെ ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.