സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
22 April 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കണ്ണൂർ ജില്ലയിൽ ഏഴ് പേർക്കും, കോഴിക്കോട് രണ്ടും കോട്ടയം മലപ്പുറം എന്നീ ജില്ലകളിൽ ഓരോരുത്തർക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്.ഒരാളുടെ പരിശോധനഫലം നെഗറ്റീവ് ആണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് ഹൗസ് സർജൻമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ കണ്ണൂർ ജില്ലയിൽ നിന്നു വന്നയാളാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരിൽ ഓരാൾ ആരോഗ്യ പ്രവ്ര‍ത്തകയാണ്.

രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശത്തു നിന്നെത്തിയവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 127 ആയി.