പ്രവാസികളെ തിരിച്ചെത്തിക്കാൻ സർക്കാർ തന്നെ മാർഗരേഖയുണ്ടാക്കുമെന്ന് സുപ്രീം കോടതി

single-img
21 April 2020

ഡൽഹി: ലോകരാഷ്ട്രങ്ങളിൽ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം സർക്കാരിനോട് നിർദേശിക്കാനാ വില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ സർക്കാർ തന്നെ മാർഗരേഖയുണ്ടാക്കുമെന്നും, ഇത്തരം വിഷയങ്ങളിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൽ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.മാ​ള്‍​ഡോ​വ​യി​ല്‍ കു​ടു​ങ്ങി​യ 450ലേ​റെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ട് വ​ര​ണ​മെ​ന്ന ഹ​ര്‍​ജി​യും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് കോടതിപറഞ്ഞു.

അ​തേ​സ​മ​യം, ഇ​റാ​നി​ല്‍ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​തി​നാ​വ​ശ്യ​മാ​യ ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശം എം​ബ​സി​ക്ക് ന​ല്‍​കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.